Monday, June 6, 2011

എന്റെ പ്രണയിനിക്ക് ...

Enikk qoutes ezhuthunnathanu istam njan kavitha ezhuthiyalum athu pole irikkum 
chumma just oramakalilekk poyapoo enthengilum ezhuthanamennu thonni so ezhuthi !!!
Please Comment me good or bad .... and suggest me if any probs in this poem


Azhar :)




Posted Image

ഓര്‍ക്കുന്നുവോ എന്‍ പ്രിയസഖി ..
നാം അന്ന് കണ്ട കിന്നക്കള്‍ ..
മഴവില്ലിന്‍ നിറമേഴും സ്വപ്‌നങ്ങള്‍
തമ്മില്‍ പങ്കുവച്ച ദുഃഖങ്ങള്‍ ...
എല്ലാം ഇന്നും എന്‍ മനം കണ്നീരിലാഴ്ത്തുന്നു..
വാക്കുകള്‍ കൊണ്ട് നീയുയര്‍ത്തിയ പ്രണയം ..
ആ വിക്കാരം ഇന്നെന്‍ നെഞ്ചകം തകര്‍ക്കുന്നു ..
എന്റെ സ്വപ്നങ്ങള്‍ക്കിന്നു വര്‍ണങ്ങലില്ല..
അവയ്ക്കിന്നു ജീവനില്ല .. എന്നെ പോലെ
അവയും നിര്ജീവമായിരിക്കുന്നു


പണ്ടൊരുനാള്‍ ഈ രാവുകളില്‍ ..
നിന്നനുരാഗഗീതം കേട്ട് ഞാന്‍ ഇരുന്നു ...
ലോകം കീഴടക്കിയ ഒരു കുഞ്ഞിനെ പോലെ ...
നിന്നോട് ഞാന്‍ ഓതിയത് എന്‍ ഹൃദയതാളം ...
നിന്നോട് ഞാന്‍ പങ്കിട്ടത് എന്റെ ജീവന്‍ ...
ഒടുവില്‍ ഒന്നും ഉരിയാടാതെ നീ മറയുമ്പോള്‍ ...
കാരണം തേടി ഞാന്‍ ഉഴറുന്നു ...

എന്റെ പ്രണയമേ... നീ എനികെല്ലാമായിരുന്നു..
എന്നില്‍ ഒരിക്കലും മറയാത്ത ഓര്‍മ്മകള്‍ നല്‍കി
എന്നില്‍ ഒരിക്കലും തീരാത്ത വിരഹം നല്‍കി .
എന്നില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുനല്കി.. നീ ...
നിന്‍ കവിതകള്‍ എന്നില്‍ അമ്രുതവര്ഷമായി
പെയ്തിറങ്ങുമ്പോള്‍ ..
മഴ കാത്ത വേഴാമ്പലായി ഞാന്‍ ...
ആ മഴയില്‍ എന്നെ മറന്നു ഈ ലോകം മറന്നു ...
നിന്റെ തൂലികയെ ഞാന്‍ സ്നേഹിച്ചു .. കൂടെ നിന്നെയും ..
അവയില്‍ നിന്നും ഊര്‍ന്നു വീഴുന്ന ഓരോ അക്ഷരവും ...
ഇന്ന് ഒരായിരം കണ്ണുനീര്‍ തുള്ളികളായ് ...

ഇന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു ...
പക്ഷെ നീ എന്ന അഭിനിവേശം ഇന്നില്ല ...
ഒരു നാള്‍ നീയായിരുന്നു എന്റെ ലോകം ...
നീയെന്ന സൂര്യനെ ചുറ്റുന്ന ഗ്രഹമായ് ഞാന്‍ ...
നീ എന്ന സൂര്യനെ ചുറ്റാന്‍ ഗ്രഹങ്ങള്‍ ഒരുപാടുണ്ട് ...
ഞാനും അതിലൊരു ഗ്രഹമായി ... നിന്നരുകില്‍ ...

എന്റെ നഷ്ടസുഗന്ധമേ ... ഇന്ന് നീയെന്‍ മിത്രം ..
നിനക്കായ്‌ ഞാന്‍ ഇരുളില്‍ കണ്ണീര്‍ പൊഴിക്കുന്നു ..
ഒരു പുതിയ മുഖം അണിഞ്ഞു ഞാന്‍ കാണുന്നവര്‍ക്കായ്‌
ഇനി ആരും കാണില്ല എന്‍ കണ്ണുനീര്‍ തുള്ളികള്‍
അവയെല്ലാം വരണ്ടു..... ഉള്ളില്‍ ഒരായിരം ഗദ്ഗദം ...
ഉരുകുന്നു ഞാന്‍ ....ഒരു പാഴ് മെഴുകുതിരി പോല്‍ .....

എന്‍ കണ്ണുനീരിനു വിരാമമില്ല ....
എന്റെ മനസ്സിന്നു ശാന്തവും അല്ല
തിരയൂ നിന്‍ സ്വപ്നങ്ങളില്‍ എന്നെ ഒരു നിമിഷം ...
അവ നിന്നോട് ചൊല്ലും ഞാന്‍ ആരാണെന്ന് ...
ഞാന്‍ ആരായിരുന്നു എന്ന് ...

നീ എന്നെ വിട്ടകന്നാലും ഈ ലോകം നിന്നെ ..
നിന്റെ വാക്കുകളെ സ്നേഹിച്ചാലും ..
അതില്‍ നിന്നും ഊര്‍ന്നുവീഴുന്ന മഷിത്തുള്ളികള്‍
എന്റെ പേര് പറയും , എന്റെ മണം അതില്‍നിന്നും ഉയരും ...
നാളെ ഞാന്‍ സുപ്രഭാതം കാണില്ല എങ്കിലും ...
നാളെ എന്നെ ലോകം ഭിക്ഷു എന്ന് വിളിച്ചാലും ..
ഓര്‍ക്കുക എന്നോ ഒരു നാള്‍ ഞാനായിരുന്നു നിന്റെ എല്ലാം ..
നിന്റെ രാവുകളില്‍ ഞാന്‍ പകലുകള്‍ നല്‍കി ...
നിന്റെ സ്വപ്നങ്ങള്‍ക്ക് കുളിര് നല്‍കി ....
നിന്നരുകില്‍ എപ്പോഴും ഒരു തെന്നല്‍ കാറ്റായ്‌...
നിന്റെ ദുഃഖങ്ങള്‍ കേട്ട് കണ്ണീര്‍ പൊഴിച്ച് ...
ഓര്‍ക്കുന്നു ഇന്നും ഒരു സ്വപ്നം പോലെ ആ നാളുകള്‍ ....

ഇനി ഒരുതെന്നലായ്, സ്വപ്നമായ് , വെളിച്ചമായ്
ഞാന്‍ വരില്ല .. ഞാന്‍ ഒരു ഒരു പഴങ്കഥ ...
മറക്കുക എല്ലാം ... ജീവിക്കുക വീണ്ടും ...
നേടാന്‍ ഒരുപാട് നിനക്ക് ബാക്കി...
ഇനി ഞാന്‍ വരില്ല ഒരു കണ്ണുനീര്‍ തുള്ളിയായി ....

Saturday, June 4, 2011

സ്നേഹപൂര്‍വ്വം ചേച്ചിക്ക്

Posted Image
കടലിനെ പോലെ അലയടിക്കുന്നു നിന്‍ മനം
അറിയുന്നു ഞാന്‍ ഇന്ന് നിന്‍ മനസകവും ....
ഓര്മകളിലെന്നും ദുഖം നിഴലിക്കും നിന്‍
വാക്കുകള്‍ എന്നെ കണ്ണീരിലാഴ്ത്തി ...
കണ്ട ഭാവി എല്ലാം തകര്‍ന്നുവോ
നിന്‍ ഹൃദയം തേങ്ങുന്നുവോ...
നൊമ്പരങ്ങള്‍ എന്നുംനിന്‍ കൂട്ടാളിയായി വന്നുവോ?
എന്നും നിദ്രയില്‍ നിന്നെ വെട്ടയാടുന്നോവോ ?....
ജീവിതം... നീ ഇരുട്ടിലേക്ക് മറക്കാതെ വരുമോ ...
ഇനിയും ഈ പ്രകാശപൂരിതമായ ലോകത്തെ കാണുവാന്‍ ...
പഠിക്കുക .. അറിയുകാ ഈ ഭൂമിതന്‍ സ്പന്തങ്ങളെ ...
നിന്നെക്കാള്‍ സഹിച്ചും ക്ഷമിച്ചും ക്ഷീണിച്ച ഭൂമിയെ ...

മനസിന്റെ ഗദ്ഗദം ഉള്ളിലോതുക്കിനീ എന്തിനു ..
ഇങ്ങനെ ഒരു മെഴുകുതിരിയായ് സ്വയം എരിഞ്ഞടങ്ങുന്നു ?......
എത്ര എത്ര പ്രണയങ്ങള്‍ കണ്ടു നാം ഈ ഭൂവില്‍ ...
കൂടുതലും കണ്ണുനീരില്‍ കുതിര്‍ന്നു ദ്രവിച്ചതകാം .

കഴിഞ്ഞതെല്ലാം വിധി ഇനിയും സഹിക്കുക്ക ക്ഷമിക്കുക ഭൂമിദേവിയെ പോലെ ...
എല്ലാം നന്മക്കു വീണ്ടിയെന്നു കരുതുക ....
എവിടെയും മുഖം മൂടി അണിയുന്ന ഈ ലോകത്ത് .......
മുഖം മൂടി ഇല്ലാത്ത നിന്നെ ഞാന്‍ തിരിച്ചറിഞ്ഞു .....
നിന്റെ ദുഖങ്ങളെന്‍ കണ്ണുകളില്‍ അശ്രുകണങ്ങള്‍ പൊഴുച്ചു...
നിന്റെ ദുഘങ്ങള്‍ക്ക് പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല ....
ഒരു സാന്ത്വന വാക്ക് പോലും പറയാന്‍ കഴിയാതെ ഞാന്‍ ഉഴറി ...
പറയാന്‍ വന്ന വാക്കുകളെല്ലാം എന്റെ തൊണ്ടയില്‍ കുടുങ്ങി ...
ആ വാക്കുകളെങ്കിലും നിനക്കും നിന്റെ ഓര്‍മകള്‍ക്കും ശാന്തി
നല്‍കുമെങ്കില്‍ എന്റെ ഈ ജീവിതം ധന്യമായി .....

മറക്കുക സോദരീ എല്ലാം മറക്കുക ..........
ഒരു ദുഃഖ സ്വപ്നങ്ങളും നിന്നെ വെട്ടയടതിരിക്കട്ടെ ...
ഒരു മനുഷ്യനും നിന്റെ തകര്‍ന്ന സ്വപ്‌നങ്ങള്‍ കാണാതിരിക്കട്ടെ ...
മറവിയെ മരുന്നാക്കി മാറ്റുക ഈ സ്വപ്‌നങ്ങള്‍ എല്ലാം മറക്കുക ....
വീണ്ടും കാണുക ... തകര്‍ന്നു ചിതലരിച്ച സ്വപ്നങ്ങളല്ല ...
ആയിരം വര്‍ണങ്ങളുള്ള പവിഴതിന്റെ തിളക്കങ്ങള്‍ ഉള്ള സ്വപ്‌നങ്ങള്‍ ...

നിര്ത്തുന്നു എന്റെ കൈകള്‍ വിറക്കുന്നു ദുഖം നിറയുന്നു ....
നിനക്കായി .. പൊഴിക്കുന്നു ഞാന്‍ എന്‍ തോരാത്ത അശ്രുകണങ്ങള്‍


NB:- oru nimisha kavitha, kurach neram kond oru compatitionu vendi ezhuthiyathanu,
Oru gadyamezhuthu kaarante kavithayaanu ... thettukal choondikaanikkanam :)

Sunday, April 17, 2011

എന്റെ പുതിയ നോട്ട്‌ പുസ്തകം!

എന്റെ പുതിയ നോട്ട്‌ പുസ്തകം!


അവന്‍ എഴുതുകയാണു .. തന്റെ പഴയ നോട്ട്‌ ബൂക്കില് നിന്നും പുതിയ വൃത്തിയായി പൊതിഞ്ഞ നോട്ട്‌ ബൂകിലേക്ക് ഒരൂ അക്ഷരവും സൂക്ഷ്മമായി നോക്കി പകര്‍ത്തുകയാണ്‌ ... പുറത്ത് ഇരുട്ട് കൂടിയതും ദൂരെ എവിടെയോ  ഏതോ നായ് ഒരിയിടുന്നതും അവന്‍ അറിയുന്നില്ല ... രാത്രിയില്‍ പുറത്തെ വെളിച്ചം തട്ടി ജനലിനകത്തേക്ക്‌ തോപ്പിലെ വാഴയുടെ നിഴലുകള്‍ മുറിക്കുളിലേക്ക് പ്രവേഷികുമ്പോള്‍ ഒരു മനുഷ്യന്റെ നിഴല്‍ പോലെ അതു ചുമരില്‍ പതിക്കുന്നതും അവന്‍ അറിയുന്നില്ല ... എന്തോ കണ്ടുപിടിക്കാനെന്ന ആകാംശയോടെ അവന്‍ അവന്റെ പുസ്തകത്തിലേക്ക് കണ്ണോടിച്ചു .. എന്തായിരുന്നു ഈ രാത്രിയിലും തനിക്ക്‌ ഉറങ്ങാന്‍ കഴിയാതെ എഴുതാന്‍ തോന്നുന്നത്‌ .. അതിനു കാരണം ഒന്നു മാത്രമായിരുന്നു ... അമ്മു ..
ഉച്ചക്ക്‌ ഊണ്‌ കഴിക്കാന്‍ ക്ലാസ് കഴിഞ്ഞ്‌ വെട്ടിലേക്ക് പോകുമ്പോഴാണ് പുറകില്‍ നിന്നും ഒരു വിളി " മനു " അവന്‍ തിരിഞ്ഞു നോക്കി .. അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .. അമ്മു ആയിരുന്നു അത്‌ ... ക്ലാസ്സിലെ ഏറ്റവും കാണാന്‍ കൊള്ളാവുന്ന ഒരു കുട്ടിയാണ് അമ്മു , കൂടെ നല്ല പടിക്കുന്ന കുട്ടിയും... " എന്താ ... എന്താ കാര്യം " അവന്‍ തിരക്കി ... അമ്മു മൊഴിഞ്ഞു " മനു എനിക്ക് നിന്റെ സയന്‍സ്‌ നോട് പുസ്തകം ഒന്നു തരുമോ കഴിഞ്ഞ ദിവസങ്ങളിലെ നോട്ട്‌ എഴുതി എടുക്കാനാണ്‌  .. കഴിഞ്ഞ ഉടനെ നാളെ തിരിച്ചു തരാം മനു പെട്ടന്നു പറഞ്ഞു  "പുസ്തകം കയ്യില്‍ ഇല്ല നാളെ വരുമ്പോ തരാം" അവള്‍ ശരി എന്നും പറഞ്ഞു നടന്നു പോയി .. അമ്മു കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സില്‍ വന്നില്ല എന്തൂ അസുഘമാണെന്ന് പറഞ്ഞു ടീച്ചര്‍ ....അവളുടെ നടത്തം നോക്കി നില്‍കേ അവന്‍ അവന്റെ പുസ്തകസഞ്ചിയില്‍ നിന്നും സയന്‍സ്‌ നോട് പുസ്തകം എടുത്ത്‌ നോക്കി ... അവന് അവനോട് ദേഷ്യം തോന്നി .. ചില പേജുകളില്‍ വയ്കീട്ട്‌ അമ്മ വീട്ടില്‍ ഉണ്ടാക്കുന്ന പലഹരത്തിന്റെ എണ്ണയുടെ പാടുകള്‍ .. ചില പേജില്‍ ചന്ദന തിരിയുടെ കഷ്നങ്ങള്‍ ... ആകെ എല്ലാം കുളമായിരിക്കുന്നു .. ഇതു അവള്‍ക്ക്‌ കൊടുത്താല്‍ അവള്‍ എന്നെ കുറിച്ച്‌ എന്ത്‌ വിചാരിക്കും എന്തായാലും അങ്ങനെ പറഞ്ഞത് നന്നായി .. അവന്‍ വളരെ ഉല്‍സാഹതോടെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായ് ഓടി ... വെട്ടിലെത്തി പല കള്ളംപറഞ്ഞ്‌ അമ്മയുടെ കയ്യില്‍ നിന്നും 5 രൂപാ വാങ്ങി ... വേഗം കഴിച്ചെന്ന് വരുത്തി തിരിച്ചിറങ്ങി .. പോകും വഴിയേ നാരായണന്‍ ചേട്ടന്റെ കടയില്‍ നിന്നും ഒരു നോട്ട്‌ പുസ്തകവും വാങ്ങി ക്ലാസ്സിലേക്ക്  തിരിച്ചു ... ഇംഗ്ലീശ് സുരേഷ് സാറിന്റെ പുളിച്ച ഗ്രാമോര്‍ ഇല്ലാത്ത ഇംഗ്ലീശ് ക്ലാസും .. ഭൂമിഷത്രം ക്ലാസ്സും ഒക്കെ തിമിര്‍ത്തു നടന്നു ഉച്ചക്ക്‌ ശേഷം .. പക്ഷേ അവന്റെ മനസ് മുഴുവന്‍ നാളെ സയന്‍സ്‌ നോട്ട്‌ കൊടുക്കുമ്പോള്‍ അമ്മുവിന്റെ മുഖത്ത്‌ ഉണ്ടാകുന്ന ഭാവ വ്യത്യാസങ്ങള്‍ ആയിരുന്നു ..... എല്ലാ ക്ലാസ്സും കഴിഞ്ഞ്‌ അവന്‍ ഓടി വെട്ടിലേക്ക് .... വയലോരങ്ങളില്‍ നില്‍കുന്ന ചെടികള്‍ പറിക്കുവാനും .. വയലിലെ ചാലിലെ മാനത്ത്‌ കണ്ണി മീനിനെ കല്ലേറിയാനും ... വഴിയില്‍ കിടക്കുന്ന തീപെട്ടി കവര് പിറക്കുവാനും .. കടകളുടെ ചുമരില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്ടെരില് നടിമാരുടെ ചന്തം  നോക്കുവാനും ഒന്നും തന്നെ അവന്‍ നിന്നില്ല ... വയലോരത് അടിച്ച കാത്ത്‌ മാത്രം അവനേയും തഴുകി കിന്നാരം പറഞ്ഞു കൊണ്ടിരുന്നു...
 വീടെത്തിയതും ഇന്നു കഴിക്കാണൊന്നും വേണ്ടെന്നു പറഞ്ഞു മുറി തുറന്ന് കതക് അടച്ചു അപ്പോഴേക്കും  ... അമ്മ നിര്‍ബന്ധിച്ചതിനാല്‍ ഇത്തിരി ചോറു കഴിച്ചെന്ന് വരുത്തി ...  വീണ്ടും മുറിയില്‍ എത്തി കതക് അടച്ച് ...പഴയ പുസ്തകവും പുതിയതും എടുത്ത്‌ വച്ചു .. പുതിയ പുസ്തകം എടുത്ത്‌ നല്ലപോലെ വര്‍ണ കടലാസ്‌ കൊണ്ട് പൊതിഞ്ഞു ... അതിന്റെ മുകളില്‍ ഭംഗിയായി എഴുതി ..."സയന്‍സ്‌ നോട് പുസ്തകം"
എഴുതാന്‍ തുടങ്ങി ...ഓരോ പേജും സൂക്ഷ്മയി നല്ല കയ്യക്ഷരത്തോടെ പഴയത്തില്‍ നിന്നും പുതിയതതിലേക്ക് പകര്‍ത്തുന്നു ... ഒരു കഥ എഴുത്ത് കരനെ പോലെ സൂക്ഷ്മമായി എഴുതികൊണ്ടിരുന്നു ... എപ്പഴോ കിടന്നുറങ്ങി

സൂര്യന്റെ വെളിച്ചം ജനാലിന്റെ ചില്ല് കഷ്നത്തില്‍ അടിച്ച്‌ അതിന്റെ ചൂടു തലയില്‍ തട്ടി വിയര്‍ക്കുന്നു ... അപ്പോഴാണ് എണീതതത്‌ ... എണീറ്റ്‌ ഉടനെ നോക്കിയത് തന്റെ പുതിയ നോട്ട്‌ പുസ്തകം ... അതു തലേ നാലുള്ളതിനേക്കാള്‍ കൂടുതല്‍ നന്നായിരിക്കുന്നു .. തന്റെ എഴുത്ത് കണ്ടു അവന് തന്നെ ഒരു നിമിഷം അഭിമാനം തോന്നി ... കുളിച്ച്‌ കാപ്പി ഒക്കെ കുടിച്ച് വേഗം വിദ്യാലയത്തിലേക്ക്  തിരിച്ചു ...  മനസുമുഴുവന്‍ വല്ലാത്ത ഒരു അവസ്ഥയാണ് .. അവള്‍ എന്നും വരുന്ന പാതയോരത്ത് കാത്ത് നിന്നു വളരെ വേഗം ... അവള്‍ വരുന്ന സമയത്തിനോടടുക്കുമ്പോള്‍ അവന്റെ ഹൃദയമിതിയ്പ്പ് കൂടിവരുന്നതവന്‍ അറിഞ്ഞു.... എന്നാലും പുറത്ത് ഒന്നുമറിയാത്ത പോലെ നില്‍കന്‍ ശ്രേമിച്ചു ... അവള്‍ വരേണ്ട സമയം കഴിഞ്ഞു അവന്റെ മുഖം മങ്ങി .. ബെല്ലടിക്കും വരെ കാത്ത്‌ നിന്ന് അവളെകണ്ടില്ല .. തികച്ചും ദുഖവുമായി അവന്‍ ക്ലാസ്സിലേക്ക് പോയി ... എല്ലാ ക്ലാസ്സുകള്‍ നടക്കുനുണ്ടെങ്കിലും അവന്റെ പിഞ്ച്‌ മനസിന്റെ ചിന്ത മുഴുവന്‍ അവള്‍ എന്ത്‌ കൊണ്ട് ക്ലാസ്സില്‍ വന്നില്ല എന്നുള്ളതായിരുന്നു ..... ഒട്ടും ഊര്‍ജം ഇല്ലാത്തവനെ പോലെ അവന്‍ തികച്ചും യാന്ത്രികമായി ഇരുന്നു ... പിറ്റേന്നുള്ള  മൂന്നു നാലു ദിവസവും അവള്‍ വന്നില്ല ..
ഒരു ദിവസം ക്ലാസ്സില്‍ പോകുമ്പോള്‍ ഒരു കൂട്ടുകാരന്‍ ഓടിവന്നു  പറഞ്ഞു " ടാ മനു നീ വരുന്നില്ലേ " അവന്‍ തിരക്കി എന്താടാ എങ്ങോട്ടാ കൊട്ടുകാരന്‍ പറഞ്ഞു " ടാ ഇന്നു ക്ലാസ്സില്ല....നമ്മുടെ ക്ലാസ്സില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ഇല്ലേ ആ അമ്മു .. ആ കുട്ടി ഇന്നു രാവിലെ മരിച്ചു .. അവളുടെ വെട്ടിലേക്ക് എല്ലാരും പോകുാകായാ നീ വരുന്നോ... " ... കൊട്ടുകാരന്‍ പറയുന്നത്‌ ദൂരെ എവിടെയോ കേള്‍കുമ്പോലെ തോന്നി ... മേലെ ഉള്ള ആകാശം കറങ്ങുംനുവോ .. സ്കൂല് മേലേക്ക്‌ പോകുന്നുവൂ .. ഭൂമി തല കീഴയി തിരിയുന്നുവോ .. ഒന്നും അറിയില്ല അവന്‍ നിലത്തേക്ക്‌ കുഴഞ്ഞ്‌ വീണ് .... ദൂരെ എവിടെ ആരോ എന്തൊക്കെയൂ പറയുന്ന പോലെ തോന്നി ... ഒന്നും വ്യക്തമല്ല
ബോധമില്ലാതെ കിടന്ന നാളുകള്‍ 4 ദിവസം കഴിഞ്ഞാണ്‌ കണ്ണ് തുറന്നത്‌ .. ഡാക്ടര് ചിരിച്ചു കൊണ്ട് തലയില്‍ തട്ടി .. വെട്ടുകാരോട്‌ ഡിസ്‌ചാര്ജ് ചെയ്യാന്‍ പറഞ്ഞു പോയി ... തനികെന്താണു സംഭവീച്ചതെന്ന് ആരും പറഞ്ഞില്ല .... ഇടക്ക് ഓര്‍മാവാരുമ്പോള്‍ അമ്മു എന്നു പറയുന്നു എന്നു അമ്മ പറഞ്ഞു ആരാടാ അമ്മു എന്നൊക്കെ ചോദിച്ചു ... ഒന്നിനോടും ഒരു താല്‍പര്യമില്ലാത്ത മട്ടില്‍ ദൂരേക്ക് കണ്ണും നട്ട്‌ അവന്‍ ഇരുന്നു .. വെട്ടിലെത്തി .. എണീറ്റ്‌ നടക്കാന്‍ തോന്നിയപോള്‍ സായാഹ്നത്തില്‍ ..താഹ്ന്റ്റെ പുതിയ നോട്ട്‌ പുസ്തകവും എടുത്ത്‌ വീടിന്റെ മുകളിലേക്ക് അവന്‍ പോയി .. ആകാശത്തേക്ക്‌ നോക്കി നക്ഷത്രങ്ങളെ കാണാം .. അതിന്റെ ഇടയില്‍ ഒരു നക്ഷത്രം അവനെ നോക്കി കണ്ണുറുക്കി ... ആ നക്ഷത്രത്തിന് അമ്മുവിന്റെ മുഖം പോലെ തോന്നി ... അവന്‍ തന്റെ പുതിയ സിയന്‍സ് നോട് പുസ്തകം എടുത്ത്‌ .. ആക്കാഷത്തേക്ക്‌ വീശി എറിഞ്ഞു കൊണ്ട് പറഞ്ഞു .. " അമ്മു ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു " ഇപ്പോഴും സ്നേഹികുന്നു " .....

ശുഭം

( മരിച്ച ആളുകള്‍ നാളെ ആകാശത്ത്‌ വന്നു നക്ഷത്രമായി നില്‍കും എന്നു പണ്ടാരോ പറഞ്ഞ ഒരു ഓര്‍മ )

ഈ കഥ ... ഞാന്‍ എന്റെ എല്ലാമായിരുന്ന ഒരു പെണ്‍കുട്ടിക്കായി സമര്‍പ്പിക്കുന്നു .. ചിലപ്പോള്‍ അവളും ഇപ്പോള്‍ ഇതു കാണുന്നുണ്ടാക്കും എന്നു കരുതുന്നു ..

Saturday, April 16, 2011

ഇതു എന്റെ ഹൃദയമാണ്‌





ഇതു എന്റെ ഹൃദയമാണ്‌ .. ഞാന്‍ ആരോടും കാട്ടാതെ നിനക്കായ്‌ മാത്രം കാത്ത് സൂക്ഷിച്ച നിധി .... അതിനെ അറിയാന്‍ പോലും നില്‍കാതെ കലമാകുന്ന യവനികയില്‍ മറഞ്ഞു നീ ...  നിന്നെ അറിയിക്കാന്‍ കഴിയാത്തതും ... നീ കാണാന്‍ ആഗ്രഹിക്കാത്താതുമായി ഒരായിരം മോഹങ്ങള്‍ എനിക്കുണ്ട്‌ ... എന്നിലെ മറഞ്ഞിരുന്ന വികാരങ്ങളെ നീ ഉണര്‍ത്തി .. അവയെ എല്ലാം ഞാന്‍ ഒരു പേരിട്ടു പ്രണയം .. നീ പ്രണയമായ്‌ എന്നിലേക്ക് അലിഞ്ഞിരുന്നു .. എന്നെ വിട്ടു പോകും വരെ .... ഇന്നെന്നില് പ്രണയം ഇല്ല .. അത്‌ നീ പോകുമ്പോള്‍ .. ഞാന്‍ തന്നെ എന്റെ ഹൃദയത്തിന്റെ ചിതലരിച്ച ഉള്ളറകളില്‍ മൂടിയിട്ട്‌ .. ഇനി ഒരു പെണ്ണും കനത്ത രീതിയില്‍ .. എല്ലാം പഴംകഥയായി .... പലര്‍കും പറഞ്ഞു ചിരിക്കാന്‍ ഒരു കഥയായി ... പൂവിനെ സ്നേഹിച്ച ഹിമാകണം ... അതായിരുന്നു ഞാന്‍ ...
നിന്നില് വന്നു വീണ് നിന്നെ മാത്രം തൊട്ടറിഞ്ഞ് നിന്നോട്‌ എന്റെ സ്വപ്നങ്ങള്‍ പങ്കുവച്ച് ഒടുവില്‍ കലമാകുന്ന ഇളം കാറ്റ്‌ എന്നെ തകര്‍ത്ത്‌ താഴെ ഇട്ടു ... നിന്റെ കൂടെ ചേര്‍ന്നിരുന്ന നാളുകള്‍ .. അതു തന്നെയാണ് എനിക്ക് ഏറ്റവും പ്രിയങ്കാരാവും ഒരിക്കലും മറക്കാന്‍ കഴിയാത്തതും ..... ഞാന്‍ അതു കനവില്‍ കാണുകയല്ല ..... ഞാന്‍ ആ പ്രണയത്തില്‍ ജീവിക്കുവായിരുന്നു ..... ഒരു പച്ചയായ മനുഷ്യനായി .... ഇന്നു ഞാന്‍ ഉരുകി ഒടുങ്ങുകയാണ്‌ .. ഒരു മെഴുകുതിരി പോലെ സ്വയം ...


Saturday, April 9, 2011

ഞാന്‍ നിനക്ക്‌ ആരായിരുന്നു ?



എന്റെ സ്വപ്നത്തിലെ രാജകുമാരിക്ക്‌ ....ഓര്‍മകളില്‍  സുഗന്ധം നിറച്ച മാലാഖക്ക്‌ ... ജീവനില്‍ അര്‍ഥം നല്‍കിയ പ്രിയ പുഷ്പതതിനായ് ....
ഇനിയും ഒരു ജന്മം എനിക്ക് കാത്തിരികാന്‍ കഴിയുമെന്നു തോന്നുന്നില്ല .. ഒരു പക്ഷേ ഞാന്‍ ഇനി ഒരു ജന്മം കൂടെ മനുഷ്യനായി ഈ ഭൂവില്‍ പിറക്കാന്‍ ആഗ്രഹിക്കുന്നില്ല ... ഒരായിരം ജന്മം അനുഭവികേണ്ടത്‌ എല്ലാം ഈ ചെറിയ കാലയളവില്‍ ഞാന്‍ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു ... കുറേ കള്ളം  കൊണ്ട് എന്റെ സ്വപ്നങ്ങളില്‍ നീ അറിയിച്ചുതന്ന നീ എന്ന അടങ്ങാത്ത ദാഹം.. ഇന്നെനിക്കില്ല ... വികാരങ്ങളൊക്കെ നശിച്ചു എന്റെ ഭാവി സ്വപ്നങ്ങളുടെ കൂടെ ഇല്ലാതായി പോയിരിക്കുന്നു ... ഇനി എനിക്കെന്തിനാ ഭാവി സ്വപ്നങ്ങള്‍ ? ഒന്നുമാത്രം ഓര്‍ക്കുക... എന്റെ ... എന്റെ... സ്വപ്നങ്ങളില്‍ നീ ഉണ്ടാക്കിയ മാറ്റത്തില്‍ ഞാന്‍ എന്നെ മറന്നു .. നീ എന്ന സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹം മാത്രമായി ഞാന്‍ ... എപ്പോഴും ഓരോ  നിമിഷവും നിന്നെ കുറിച്ചുള്ള ചിന്ത , വ്യകുലാതതകള്‍ , നമ്മള്‍ തമ്മിലുള്ള ജീവിതം, നമ്മുടെ ഭാവി ...  കെട്ടി ഉണ്ടാക്കിയതെല്ലാം എല്ലാം .. പൊട്ടിത്കര്‍ന്ന് മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ ഇളിഭ്യാനായി നില്‍കുമ്പോള്‍ ... ഒരു നിമിഷമെങ്കിലും മരണം എന്നില് ഒരു തെന്നല്‍ കാറ്റ്‌ പോലെ സുഖമുള്ള തലോടല്‍ പോലെ വന്നടിച്ചെങ്കില്‍  .. അതിന്റെ സുഖത്തില്‍ ഞാനും മറിച്ച് ഈ മണ്ണിലടിഞ്ഞു ചേര്‍ന്നെങ്കില്‍ എന്നശിച്ചു പോകുന്നു ...ഞാന്‍ മരിച്ചാലും എന്റെ ഓര്‍മകള്‍ക്ക് മരണമില്ല സഖി ... അവ എന്നും നിന്റെ സ്വപ്നങ്ങളില്‍ വന്നു നിന്നെ വേട്ടയതാത്തിരിക്കട്ടെ .. എന്നു മാത്രമാണ്‌ എന്റെ പ്രാര്‍ഥന ... എന്നെങ്കിലും ഒരിക്കല്‍ നീ എന്നെ അറിയും .. ഞാന്‍ നിനക്കായ്‌ കതതുവച്ച സ്വപ്നങ്ങള്‍ ..ഞാന്‍ നിനക്കായ്‌ പങ്കുവക്കാനശിച്ച ആശകള്‍ എന്റെ ആഗ്രഹങ്ങള്‍ . അഭിനിവേശങ്ങള്‍ അവയെല്ലം നിന്നിലേക്കടുത്ത്‌ .. നിനക്ക്‌ കാട്ടിതരും ഞാന്‍ നിന്നെ എത്ര സ്നേഹിച്ചിരുന്നു എന്നു ... ഞാന്‍ നിനക്ക്‌ അരായിരുന്നെന്ന് അന്ന് കൂയിലുകള്‍ പാടുകയില്ല .. അവയും എന്റെ ഓര്‍മകള്‍ പോലെ മൂകരായി ഇരികും ... അറിയുമോ ... എന്റെ ജീവിതം ഇപ്പോള്‍ കരകാണ്ണാ കടലിലെ ഒരു കുഞ്ഞു തോണി പോലെ കരയിലേക്ക്‌ അടുക്കാന്‍ കാത്തിരികുന്നു....

നീ ഇനി തിരിച്ചു വരില്ല ..... എന്നറിയാമെങ്കിലും .. എന്നെങ്കിലും എന്നെ അറിയുക .... എനിക്കയ് നീ വച്ചു നീട്ടിയ ജീവിതം ഇന്നേനികവശ്യമില്ല .... ഇപ്പോള്‍ എല്ലാം വേണ്ടും പഴം കഥയായി..... പൂജ്യാത്തില്‍ നിന്ന്  ഞാന്‍ കരകേരീ വരുകയായിരുന്നു .. വീണ്ടും പൂജ്യാത്തിലേക് ഒരു മടക്കയാത്ര.....
നന്ദി ... തന്ന ഓര്‍മകള്‍ക്കും.... പറഞ്ഞ കള്ളങ്ങള്‍ക്കും ... എല്ലാം സത്യമാണെന്ന് എന്നെ വിശ്വാസിപിച്ച ആ വൈഭവത്തിനും ... പറയും മുന്നേ ചിരിക്കുന്ന ആ പൊട്ടിച്ചിരികള്‍ക്കും ... നല്‍കിയ ഒരായിരം ചൂടു ചുംബനങ്ങള്‍ക്കും..... എന്റെ ഹൃദയത്തില്‍ തരച്ചുവിട്ട പ്രണയ ശരത്തിനും എല്ലാം നന്ദി ..... ഇനി ഒരിക്കലും നമ്മള്‍ തമ്മില്‍ കാണാതിരിക്കട്ടെ ..... 

ഞാന്‍ നിനക്ക്‌ ആരായിരുന്നു ?

Friday, April 8, 2011

തിരികെമടങ്ങനാകില്ലെനിക്ക്



തിരികെമടങ്ങനാകില്ലെനിക്ക് ...... ഇനി എന്‍റെ ഓര്‍മ്മകള്‍ ..... അവക്ക് മരണമായി ...... അവസാന ഓര്‍മയും മരിക്കുമ്പോള്‍ എന്‍റെ ജീവനറ്റ സ്വപ്‌നങ്ങള്‍ നശിച്ച .... എന്നെ നിനക്ക് കാണാം .... ഒരു പക്ഷേ അപ്പോള്‍ ഞാന്‍ നിന്നെ അറിയില്ല ,  ആരേയും ... എന്‍റെ കണ്ണുകള്‍ക്ക് നീലനിറം ഉണ്ടാകും എന്നിലെ രക്തയോട്ടം  നിലക്കും ..... എന്‍റെ ഉള്ളില്‍ നിന്നെ മുത്തുമണി പോലെ  സൂക്ഷിക്കുന്ന ഒരു ചിപ്പിയായ  ഹൃദയം അപ്പോഴും നിന്നോട് മന്ത്രിക്കും ... നീയായിരുന്നു എനിക്കെല്ലാം

Saturday, March 19, 2011

I'm Just like a Zero

I Cant Write Anything About My Life .... Coz U R Not with Me ...
" One Time You R My Life ... My Blood ... My Breath ... My All in All ... 
And My Soul toooo .... If u R not With me .... I'm Just like a Zero .... ( 0 ) ....

Saturday, April 17, 2010

ഇനി എന്ത് വേണം ഞാന്‍ ?.....

" നീ മഴയായ് പെയ്തിറങ്ങുമ്പോള്‍ ....ഒരു കുടചൂടി ഞാന്‍ നില്‍ക്കാം നീ എന്റെ ശരീരം സ്പര്‍ശിക്കാതിരിക്കാന്‍ ....
രാവുകളില്‍ ഞാന്‍ ഉറങ്ങാതിരിക്കാം ... നിന്റെ സ്വപ്‌നങ്ങള്‍ എന്നെ വെട്ടയടതിരിക്കാന്‍ ...
എന്നും ഞാന്‍ ഈ ഇരുട്ടില്‍ അഭയം തേടാം നീ എന്നെ നിഴലായി പിന്തുടരതിരിക്കാന്‍ ....
ദുഖം കൊണ്ട് മൂടുമ്പോഴും എന്റെ കണ്ണുനീരുകള്‍ ഞാന്‍ പോഴിക്കതിരിക്കാം ....
നീ എന്റെ കവിലുടകില്‍ ചുംബനം നല്‍കാതിരിക്കാന്‍ .....
ഇതിലും കൂടുതല്‍ നിന്നെ അകറ്റാന്‍ ഞാന്‍ എന്താ... ചെയ്യേണ്ടത് സഖി .....

എങ്കിലും ഒന്നോര്‍ക്കുക ... നീ എനിക്കായ് പൊഴിക്കുന്ന കണ്ണുനീര്‍ ente ഹൃദയത്തില്‍ നിന്നും ...
ചോര്‍ന്നു പോകുന്ന രക്തമാകുന്നു .... സ്വപ്നങ്ങളെ ദുഘങ്ങള്‍ കൊണ്ട് മൂടിയ എന്റെ ഹൃദയ രക്തം വാര്‍ന്നു പോകുന്നത് നീ കാണുന്നില്ലേ "

Friday, April 16, 2010

നിന്നെയുംകാത്ത്




സ്വപ്നങ്ങളെല്ലാം സത്യമാകുന്ന ഒരു ലോകവും കാത്ത് ആയിരം കാതം ഞാന്‍ ഇരിക്കും ഞാന്‍ മണ്ണിനോടലിഞ്ഞു ചേര്‍ന്നാലും എന്റെ സ്വപ്നങ്ങള്‍ക്ക് മരണമില്ല ഒടുവില്‍ എല്ലാം അറിഞ്ഞു നീ വരുമ്പോഴേക്കും എന്റെ ചിതലരിച്ച സ്വപ്നങ്ങളെ നിനക്ക് കാണാം അപ്പോഴും അതിന്റെ ഏതോ ഒരു മൂലയില്‍ നിന്റെ രൂപം സ്പടികകഷ്ണം പോലെ തിളങ്ങും ... അന്ന് എല്ലാരും ഒന്ന് പോലെ പറയും ഞാന്‍ നിന്നെ എത്രത്തോളം സ്നേഹിചെന്നു .................