Sunday, April 17, 2011

എന്റെ പുതിയ നോട്ട്‌ പുസ്തകം!

എന്റെ പുതിയ നോട്ട്‌ പുസ്തകം!


അവന്‍ എഴുതുകയാണു .. തന്റെ പഴയ നോട്ട്‌ ബൂക്കില് നിന്നും പുതിയ വൃത്തിയായി പൊതിഞ്ഞ നോട്ട്‌ ബൂകിലേക്ക് ഒരൂ അക്ഷരവും സൂക്ഷ്മമായി നോക്കി പകര്‍ത്തുകയാണ്‌ ... പുറത്ത് ഇരുട്ട് കൂടിയതും ദൂരെ എവിടെയോ  ഏതോ നായ് ഒരിയിടുന്നതും അവന്‍ അറിയുന്നില്ല ... രാത്രിയില്‍ പുറത്തെ വെളിച്ചം തട്ടി ജനലിനകത്തേക്ക്‌ തോപ്പിലെ വാഴയുടെ നിഴലുകള്‍ മുറിക്കുളിലേക്ക് പ്രവേഷികുമ്പോള്‍ ഒരു മനുഷ്യന്റെ നിഴല്‍ പോലെ അതു ചുമരില്‍ പതിക്കുന്നതും അവന്‍ അറിയുന്നില്ല ... എന്തോ കണ്ടുപിടിക്കാനെന്ന ആകാംശയോടെ അവന്‍ അവന്റെ പുസ്തകത്തിലേക്ക് കണ്ണോടിച്ചു .. എന്തായിരുന്നു ഈ രാത്രിയിലും തനിക്ക്‌ ഉറങ്ങാന്‍ കഴിയാതെ എഴുതാന്‍ തോന്നുന്നത്‌ .. അതിനു കാരണം ഒന്നു മാത്രമായിരുന്നു ... അമ്മു ..
ഉച്ചക്ക്‌ ഊണ്‌ കഴിക്കാന്‍ ക്ലാസ് കഴിഞ്ഞ്‌ വെട്ടിലേക്ക് പോകുമ്പോഴാണ് പുറകില്‍ നിന്നും ഒരു വിളി " മനു " അവന്‍ തിരിഞ്ഞു നോക്കി .. അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .. അമ്മു ആയിരുന്നു അത്‌ ... ക്ലാസ്സിലെ ഏറ്റവും കാണാന്‍ കൊള്ളാവുന്ന ഒരു കുട്ടിയാണ് അമ്മു , കൂടെ നല്ല പടിക്കുന്ന കുട്ടിയും... " എന്താ ... എന്താ കാര്യം " അവന്‍ തിരക്കി ... അമ്മു മൊഴിഞ്ഞു " മനു എനിക്ക് നിന്റെ സയന്‍സ്‌ നോട് പുസ്തകം ഒന്നു തരുമോ കഴിഞ്ഞ ദിവസങ്ങളിലെ നോട്ട്‌ എഴുതി എടുക്കാനാണ്‌  .. കഴിഞ്ഞ ഉടനെ നാളെ തിരിച്ചു തരാം മനു പെട്ടന്നു പറഞ്ഞു  "പുസ്തകം കയ്യില്‍ ഇല്ല നാളെ വരുമ്പോ തരാം" അവള്‍ ശരി എന്നും പറഞ്ഞു നടന്നു പോയി .. അമ്മു കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സില്‍ വന്നില്ല എന്തൂ അസുഘമാണെന്ന് പറഞ്ഞു ടീച്ചര്‍ ....അവളുടെ നടത്തം നോക്കി നില്‍കേ അവന്‍ അവന്റെ പുസ്തകസഞ്ചിയില്‍ നിന്നും സയന്‍സ്‌ നോട് പുസ്തകം എടുത്ത്‌ നോക്കി ... അവന് അവനോട് ദേഷ്യം തോന്നി .. ചില പേജുകളില്‍ വയ്കീട്ട്‌ അമ്മ വീട്ടില്‍ ഉണ്ടാക്കുന്ന പലഹരത്തിന്റെ എണ്ണയുടെ പാടുകള്‍ .. ചില പേജില്‍ ചന്ദന തിരിയുടെ കഷ്നങ്ങള്‍ ... ആകെ എല്ലാം കുളമായിരിക്കുന്നു .. ഇതു അവള്‍ക്ക്‌ കൊടുത്താല്‍ അവള്‍ എന്നെ കുറിച്ച്‌ എന്ത്‌ വിചാരിക്കും എന്തായാലും അങ്ങനെ പറഞ്ഞത് നന്നായി .. അവന്‍ വളരെ ഉല്‍സാഹതോടെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായ് ഓടി ... വെട്ടിലെത്തി പല കള്ളംപറഞ്ഞ്‌ അമ്മയുടെ കയ്യില്‍ നിന്നും 5 രൂപാ വാങ്ങി ... വേഗം കഴിച്ചെന്ന് വരുത്തി തിരിച്ചിറങ്ങി .. പോകും വഴിയേ നാരായണന്‍ ചേട്ടന്റെ കടയില്‍ നിന്നും ഒരു നോട്ട്‌ പുസ്തകവും വാങ്ങി ക്ലാസ്സിലേക്ക്  തിരിച്ചു ... ഇംഗ്ലീശ് സുരേഷ് സാറിന്റെ പുളിച്ച ഗ്രാമോര്‍ ഇല്ലാത്ത ഇംഗ്ലീശ് ക്ലാസും .. ഭൂമിഷത്രം ക്ലാസ്സും ഒക്കെ തിമിര്‍ത്തു നടന്നു ഉച്ചക്ക്‌ ശേഷം .. പക്ഷേ അവന്റെ മനസ് മുഴുവന്‍ നാളെ സയന്‍സ്‌ നോട്ട്‌ കൊടുക്കുമ്പോള്‍ അമ്മുവിന്റെ മുഖത്ത്‌ ഉണ്ടാകുന്ന ഭാവ വ്യത്യാസങ്ങള്‍ ആയിരുന്നു ..... എല്ലാ ക്ലാസ്സും കഴിഞ്ഞ്‌ അവന്‍ ഓടി വെട്ടിലേക്ക് .... വയലോരങ്ങളില്‍ നില്‍കുന്ന ചെടികള്‍ പറിക്കുവാനും .. വയലിലെ ചാലിലെ മാനത്ത്‌ കണ്ണി മീനിനെ കല്ലേറിയാനും ... വഴിയില്‍ കിടക്കുന്ന തീപെട്ടി കവര് പിറക്കുവാനും .. കടകളുടെ ചുമരില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്ടെരില് നടിമാരുടെ ചന്തം  നോക്കുവാനും ഒന്നും തന്നെ അവന്‍ നിന്നില്ല ... വയലോരത് അടിച്ച കാത്ത്‌ മാത്രം അവനേയും തഴുകി കിന്നാരം പറഞ്ഞു കൊണ്ടിരുന്നു...
 വീടെത്തിയതും ഇന്നു കഴിക്കാണൊന്നും വേണ്ടെന്നു പറഞ്ഞു മുറി തുറന്ന് കതക് അടച്ചു അപ്പോഴേക്കും  ... അമ്മ നിര്‍ബന്ധിച്ചതിനാല്‍ ഇത്തിരി ചോറു കഴിച്ചെന്ന് വരുത്തി ...  വീണ്ടും മുറിയില്‍ എത്തി കതക് അടച്ച് ...പഴയ പുസ്തകവും പുതിയതും എടുത്ത്‌ വച്ചു .. പുതിയ പുസ്തകം എടുത്ത്‌ നല്ലപോലെ വര്‍ണ കടലാസ്‌ കൊണ്ട് പൊതിഞ്ഞു ... അതിന്റെ മുകളില്‍ ഭംഗിയായി എഴുതി ..."സയന്‍സ്‌ നോട് പുസ്തകം"
എഴുതാന്‍ തുടങ്ങി ...ഓരോ പേജും സൂക്ഷ്മയി നല്ല കയ്യക്ഷരത്തോടെ പഴയത്തില്‍ നിന്നും പുതിയതതിലേക്ക് പകര്‍ത്തുന്നു ... ഒരു കഥ എഴുത്ത് കരനെ പോലെ സൂക്ഷ്മമായി എഴുതികൊണ്ടിരുന്നു ... എപ്പഴോ കിടന്നുറങ്ങി

സൂര്യന്റെ വെളിച്ചം ജനാലിന്റെ ചില്ല് കഷ്നത്തില്‍ അടിച്ച്‌ അതിന്റെ ചൂടു തലയില്‍ തട്ടി വിയര്‍ക്കുന്നു ... അപ്പോഴാണ് എണീതതത്‌ ... എണീറ്റ്‌ ഉടനെ നോക്കിയത് തന്റെ പുതിയ നോട്ട്‌ പുസ്തകം ... അതു തലേ നാലുള്ളതിനേക്കാള്‍ കൂടുതല്‍ നന്നായിരിക്കുന്നു .. തന്റെ എഴുത്ത് കണ്ടു അവന് തന്നെ ഒരു നിമിഷം അഭിമാനം തോന്നി ... കുളിച്ച്‌ കാപ്പി ഒക്കെ കുടിച്ച് വേഗം വിദ്യാലയത്തിലേക്ക്  തിരിച്ചു ...  മനസുമുഴുവന്‍ വല്ലാത്ത ഒരു അവസ്ഥയാണ് .. അവള്‍ എന്നും വരുന്ന പാതയോരത്ത് കാത്ത് നിന്നു വളരെ വേഗം ... അവള്‍ വരുന്ന സമയത്തിനോടടുക്കുമ്പോള്‍ അവന്റെ ഹൃദയമിതിയ്പ്പ് കൂടിവരുന്നതവന്‍ അറിഞ്ഞു.... എന്നാലും പുറത്ത് ഒന്നുമറിയാത്ത പോലെ നില്‍കന്‍ ശ്രേമിച്ചു ... അവള്‍ വരേണ്ട സമയം കഴിഞ്ഞു അവന്റെ മുഖം മങ്ങി .. ബെല്ലടിക്കും വരെ കാത്ത്‌ നിന്ന് അവളെകണ്ടില്ല .. തികച്ചും ദുഖവുമായി അവന്‍ ക്ലാസ്സിലേക്ക് പോയി ... എല്ലാ ക്ലാസ്സുകള്‍ നടക്കുനുണ്ടെങ്കിലും അവന്റെ പിഞ്ച്‌ മനസിന്റെ ചിന്ത മുഴുവന്‍ അവള്‍ എന്ത്‌ കൊണ്ട് ക്ലാസ്സില്‍ വന്നില്ല എന്നുള്ളതായിരുന്നു ..... ഒട്ടും ഊര്‍ജം ഇല്ലാത്തവനെ പോലെ അവന്‍ തികച്ചും യാന്ത്രികമായി ഇരുന്നു ... പിറ്റേന്നുള്ള  മൂന്നു നാലു ദിവസവും അവള്‍ വന്നില്ല ..
ഒരു ദിവസം ക്ലാസ്സില്‍ പോകുമ്പോള്‍ ഒരു കൂട്ടുകാരന്‍ ഓടിവന്നു  പറഞ്ഞു " ടാ മനു നീ വരുന്നില്ലേ " അവന്‍ തിരക്കി എന്താടാ എങ്ങോട്ടാ കൊട്ടുകാരന്‍ പറഞ്ഞു " ടാ ഇന്നു ക്ലാസ്സില്ല....നമ്മുടെ ക്ലാസ്സില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ഇല്ലേ ആ അമ്മു .. ആ കുട്ടി ഇന്നു രാവിലെ മരിച്ചു .. അവളുടെ വെട്ടിലേക്ക് എല്ലാരും പോകുാകായാ നീ വരുന്നോ... " ... കൊട്ടുകാരന്‍ പറയുന്നത്‌ ദൂരെ എവിടെയോ കേള്‍കുമ്പോലെ തോന്നി ... മേലെ ഉള്ള ആകാശം കറങ്ങുംനുവോ .. സ്കൂല് മേലേക്ക്‌ പോകുന്നുവൂ .. ഭൂമി തല കീഴയി തിരിയുന്നുവോ .. ഒന്നും അറിയില്ല അവന്‍ നിലത്തേക്ക്‌ കുഴഞ്ഞ്‌ വീണ് .... ദൂരെ എവിടെ ആരോ എന്തൊക്കെയൂ പറയുന്ന പോലെ തോന്നി ... ഒന്നും വ്യക്തമല്ല
ബോധമില്ലാതെ കിടന്ന നാളുകള്‍ 4 ദിവസം കഴിഞ്ഞാണ്‌ കണ്ണ് തുറന്നത്‌ .. ഡാക്ടര് ചിരിച്ചു കൊണ്ട് തലയില്‍ തട്ടി .. വെട്ടുകാരോട്‌ ഡിസ്‌ചാര്ജ് ചെയ്യാന്‍ പറഞ്ഞു പോയി ... തനികെന്താണു സംഭവീച്ചതെന്ന് ആരും പറഞ്ഞില്ല .... ഇടക്ക് ഓര്‍മാവാരുമ്പോള്‍ അമ്മു എന്നു പറയുന്നു എന്നു അമ്മ പറഞ്ഞു ആരാടാ അമ്മു എന്നൊക്കെ ചോദിച്ചു ... ഒന്നിനോടും ഒരു താല്‍പര്യമില്ലാത്ത മട്ടില്‍ ദൂരേക്ക് കണ്ണും നട്ട്‌ അവന്‍ ഇരുന്നു .. വെട്ടിലെത്തി .. എണീറ്റ്‌ നടക്കാന്‍ തോന്നിയപോള്‍ സായാഹ്നത്തില്‍ ..താഹ്ന്റ്റെ പുതിയ നോട്ട്‌ പുസ്തകവും എടുത്ത്‌ വീടിന്റെ മുകളിലേക്ക് അവന്‍ പോയി .. ആകാശത്തേക്ക്‌ നോക്കി നക്ഷത്രങ്ങളെ കാണാം .. അതിന്റെ ഇടയില്‍ ഒരു നക്ഷത്രം അവനെ നോക്കി കണ്ണുറുക്കി ... ആ നക്ഷത്രത്തിന് അമ്മുവിന്റെ മുഖം പോലെ തോന്നി ... അവന്‍ തന്റെ പുതിയ സിയന്‍സ് നോട് പുസ്തകം എടുത്ത്‌ .. ആക്കാഷത്തേക്ക്‌ വീശി എറിഞ്ഞു കൊണ്ട് പറഞ്ഞു .. " അമ്മു ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു " ഇപ്പോഴും സ്നേഹികുന്നു " .....

ശുഭം

( മരിച്ച ആളുകള്‍ നാളെ ആകാശത്ത്‌ വന്നു നക്ഷത്രമായി നില്‍കും എന്നു പണ്ടാരോ പറഞ്ഞ ഒരു ഓര്‍മ )

ഈ കഥ ... ഞാന്‍ എന്റെ എല്ലാമായിരുന്ന ഒരു പെണ്‍കുട്ടിക്കായി സമര്‍പ്പിക്കുന്നു .. ചിലപ്പോള്‍ അവളും ഇപ്പോള്‍ ഇതു കാണുന്നുണ്ടാക്കും എന്നു കരുതുന്നു ..

Saturday, April 16, 2011

ഇതു എന്റെ ഹൃദയമാണ്‌





ഇതു എന്റെ ഹൃദയമാണ്‌ .. ഞാന്‍ ആരോടും കാട്ടാതെ നിനക്കായ്‌ മാത്രം കാത്ത് സൂക്ഷിച്ച നിധി .... അതിനെ അറിയാന്‍ പോലും നില്‍കാതെ കലമാകുന്ന യവനികയില്‍ മറഞ്ഞു നീ ...  നിന്നെ അറിയിക്കാന്‍ കഴിയാത്തതും ... നീ കാണാന്‍ ആഗ്രഹിക്കാത്താതുമായി ഒരായിരം മോഹങ്ങള്‍ എനിക്കുണ്ട്‌ ... എന്നിലെ മറഞ്ഞിരുന്ന വികാരങ്ങളെ നീ ഉണര്‍ത്തി .. അവയെ എല്ലാം ഞാന്‍ ഒരു പേരിട്ടു പ്രണയം .. നീ പ്രണയമായ്‌ എന്നിലേക്ക് അലിഞ്ഞിരുന്നു .. എന്നെ വിട്ടു പോകും വരെ .... ഇന്നെന്നില് പ്രണയം ഇല്ല .. അത്‌ നീ പോകുമ്പോള്‍ .. ഞാന്‍ തന്നെ എന്റെ ഹൃദയത്തിന്റെ ചിതലരിച്ച ഉള്ളറകളില്‍ മൂടിയിട്ട്‌ .. ഇനി ഒരു പെണ്ണും കനത്ത രീതിയില്‍ .. എല്ലാം പഴംകഥയായി .... പലര്‍കും പറഞ്ഞു ചിരിക്കാന്‍ ഒരു കഥയായി ... പൂവിനെ സ്നേഹിച്ച ഹിമാകണം ... അതായിരുന്നു ഞാന്‍ ...
നിന്നില് വന്നു വീണ് നിന്നെ മാത്രം തൊട്ടറിഞ്ഞ് നിന്നോട്‌ എന്റെ സ്വപ്നങ്ങള്‍ പങ്കുവച്ച് ഒടുവില്‍ കലമാകുന്ന ഇളം കാറ്റ്‌ എന്നെ തകര്‍ത്ത്‌ താഴെ ഇട്ടു ... നിന്റെ കൂടെ ചേര്‍ന്നിരുന്ന നാളുകള്‍ .. അതു തന്നെയാണ് എനിക്ക് ഏറ്റവും പ്രിയങ്കാരാവും ഒരിക്കലും മറക്കാന്‍ കഴിയാത്തതും ..... ഞാന്‍ അതു കനവില്‍ കാണുകയല്ല ..... ഞാന്‍ ആ പ്രണയത്തില്‍ ജീവിക്കുവായിരുന്നു ..... ഒരു പച്ചയായ മനുഷ്യനായി .... ഇന്നു ഞാന്‍ ഉരുകി ഒടുങ്ങുകയാണ്‌ .. ഒരു മെഴുകുതിരി പോലെ സ്വയം ...


Saturday, April 9, 2011

ഞാന്‍ നിനക്ക്‌ ആരായിരുന്നു ?



എന്റെ സ്വപ്നത്തിലെ രാജകുമാരിക്ക്‌ ....ഓര്‍മകളില്‍  സുഗന്ധം നിറച്ച മാലാഖക്ക്‌ ... ജീവനില്‍ അര്‍ഥം നല്‍കിയ പ്രിയ പുഷ്പതതിനായ് ....
ഇനിയും ഒരു ജന്മം എനിക്ക് കാത്തിരികാന്‍ കഴിയുമെന്നു തോന്നുന്നില്ല .. ഒരു പക്ഷേ ഞാന്‍ ഇനി ഒരു ജന്മം കൂടെ മനുഷ്യനായി ഈ ഭൂവില്‍ പിറക്കാന്‍ ആഗ്രഹിക്കുന്നില്ല ... ഒരായിരം ജന്മം അനുഭവികേണ്ടത്‌ എല്ലാം ഈ ചെറിയ കാലയളവില്‍ ഞാന്‍ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു ... കുറേ കള്ളം  കൊണ്ട് എന്റെ സ്വപ്നങ്ങളില്‍ നീ അറിയിച്ചുതന്ന നീ എന്ന അടങ്ങാത്ത ദാഹം.. ഇന്നെനിക്കില്ല ... വികാരങ്ങളൊക്കെ നശിച്ചു എന്റെ ഭാവി സ്വപ്നങ്ങളുടെ കൂടെ ഇല്ലാതായി പോയിരിക്കുന്നു ... ഇനി എനിക്കെന്തിനാ ഭാവി സ്വപ്നങ്ങള്‍ ? ഒന്നുമാത്രം ഓര്‍ക്കുക... എന്റെ ... എന്റെ... സ്വപ്നങ്ങളില്‍ നീ ഉണ്ടാക്കിയ മാറ്റത്തില്‍ ഞാന്‍ എന്നെ മറന്നു .. നീ എന്ന സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹം മാത്രമായി ഞാന്‍ ... എപ്പോഴും ഓരോ  നിമിഷവും നിന്നെ കുറിച്ചുള്ള ചിന്ത , വ്യകുലാതതകള്‍ , നമ്മള്‍ തമ്മിലുള്ള ജീവിതം, നമ്മുടെ ഭാവി ...  കെട്ടി ഉണ്ടാക്കിയതെല്ലാം എല്ലാം .. പൊട്ടിത്കര്‍ന്ന് മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ ഇളിഭ്യാനായി നില്‍കുമ്പോള്‍ ... ഒരു നിമിഷമെങ്കിലും മരണം എന്നില് ഒരു തെന്നല്‍ കാറ്റ്‌ പോലെ സുഖമുള്ള തലോടല്‍ പോലെ വന്നടിച്ചെങ്കില്‍  .. അതിന്റെ സുഖത്തില്‍ ഞാനും മറിച്ച് ഈ മണ്ണിലടിഞ്ഞു ചേര്‍ന്നെങ്കില്‍ എന്നശിച്ചു പോകുന്നു ...ഞാന്‍ മരിച്ചാലും എന്റെ ഓര്‍മകള്‍ക്ക് മരണമില്ല സഖി ... അവ എന്നും നിന്റെ സ്വപ്നങ്ങളില്‍ വന്നു നിന്നെ വേട്ടയതാത്തിരിക്കട്ടെ .. എന്നു മാത്രമാണ്‌ എന്റെ പ്രാര്‍ഥന ... എന്നെങ്കിലും ഒരിക്കല്‍ നീ എന്നെ അറിയും .. ഞാന്‍ നിനക്കായ്‌ കതതുവച്ച സ്വപ്നങ്ങള്‍ ..ഞാന്‍ നിനക്കായ്‌ പങ്കുവക്കാനശിച്ച ആശകള്‍ എന്റെ ആഗ്രഹങ്ങള്‍ . അഭിനിവേശങ്ങള്‍ അവയെല്ലം നിന്നിലേക്കടുത്ത്‌ .. നിനക്ക്‌ കാട്ടിതരും ഞാന്‍ നിന്നെ എത്ര സ്നേഹിച്ചിരുന്നു എന്നു ... ഞാന്‍ നിനക്ക്‌ അരായിരുന്നെന്ന് അന്ന് കൂയിലുകള്‍ പാടുകയില്ല .. അവയും എന്റെ ഓര്‍മകള്‍ പോലെ മൂകരായി ഇരികും ... അറിയുമോ ... എന്റെ ജീവിതം ഇപ്പോള്‍ കരകാണ്ണാ കടലിലെ ഒരു കുഞ്ഞു തോണി പോലെ കരയിലേക്ക്‌ അടുക്കാന്‍ കാത്തിരികുന്നു....

നീ ഇനി തിരിച്ചു വരില്ല ..... എന്നറിയാമെങ്കിലും .. എന്നെങ്കിലും എന്നെ അറിയുക .... എനിക്കയ് നീ വച്ചു നീട്ടിയ ജീവിതം ഇന്നേനികവശ്യമില്ല .... ഇപ്പോള്‍ എല്ലാം വേണ്ടും പഴം കഥയായി..... പൂജ്യാത്തില്‍ നിന്ന്  ഞാന്‍ കരകേരീ വരുകയായിരുന്നു .. വീണ്ടും പൂജ്യാത്തിലേക് ഒരു മടക്കയാത്ര.....
നന്ദി ... തന്ന ഓര്‍മകള്‍ക്കും.... പറഞ്ഞ കള്ളങ്ങള്‍ക്കും ... എല്ലാം സത്യമാണെന്ന് എന്നെ വിശ്വാസിപിച്ച ആ വൈഭവത്തിനും ... പറയും മുന്നേ ചിരിക്കുന്ന ആ പൊട്ടിച്ചിരികള്‍ക്കും ... നല്‍കിയ ഒരായിരം ചൂടു ചുംബനങ്ങള്‍ക്കും..... എന്റെ ഹൃദയത്തില്‍ തരച്ചുവിട്ട പ്രണയ ശരത്തിനും എല്ലാം നന്ദി ..... ഇനി ഒരിക്കലും നമ്മള്‍ തമ്മില്‍ കാണാതിരിക്കട്ടെ ..... 

ഞാന്‍ നിനക്ക്‌ ആരായിരുന്നു ?

Friday, April 8, 2011

തിരികെമടങ്ങനാകില്ലെനിക്ക്



തിരികെമടങ്ങനാകില്ലെനിക്ക് ...... ഇനി എന്‍റെ ഓര്‍മ്മകള്‍ ..... അവക്ക് മരണമായി ...... അവസാന ഓര്‍മയും മരിക്കുമ്പോള്‍ എന്‍റെ ജീവനറ്റ സ്വപ്‌നങ്ങള്‍ നശിച്ച .... എന്നെ നിനക്ക് കാണാം .... ഒരു പക്ഷേ അപ്പോള്‍ ഞാന്‍ നിന്നെ അറിയില്ല ,  ആരേയും ... എന്‍റെ കണ്ണുകള്‍ക്ക് നീലനിറം ഉണ്ടാകും എന്നിലെ രക്തയോട്ടം  നിലക്കും ..... എന്‍റെ ഉള്ളില്‍ നിന്നെ മുത്തുമണി പോലെ  സൂക്ഷിക്കുന്ന ഒരു ചിപ്പിയായ  ഹൃദയം അപ്പോഴും നിന്നോട് മന്ത്രിക്കും ... നീയായിരുന്നു എനിക്കെല്ലാം